KOYILANDY DIARY

The Perfect News Portal

കേരള സീനിയർ സിറ്റിസൺസ് ഫോറം പ്രതിഷേധ പ്രകടനവും ധർണയും നടത്തി

കേരള സീനിയർ സിറ്റിസൺസ് ഫോറം നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. കോവിഡ് കാലത്ത് വയോജനങ്ങൾ പുറത്തിറങ്ങരുതെന്ന് പറഞ്ഞുകൊണ്ട് റെയിൽവേ ടിക്കറ്റ് നിരക്ക് ഇളവുകൾ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം സംഘടിപ്പിച്ചത്.
കോവിഡ് നിയന്ത്രണ വിധേയമായ സ്ഥിതിയ്ക്ക് നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങൾ പുനഃസ്ഥാപിച്ചു നൽകണമെന്ന് കോടതി പോലും വ്യക്തമാക്കിയിട്ടും വയോധികരോട് സർക്കാരും റെയിൽവേ അധികൃതരും ഇനിയും കനിഞ്ഞിട്ടില്ല. ധർണ്ണ പ്രസിദ്ധ സാഹിത്യകാരനും പത്രപ്രവർത്തകനുമായ യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു.
Advertisements
 ജില്ലാ പ്രസിഡണ്ട് കെ രാജീവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി. ബാലൻ കുറുപ്പ്, സംസ്ഥാന ജില്ലാ നേതാക്കളായ പൂതേരി ദാമോദരൻ നായർ, സി. രാധാകൃഷ്ണൻ, കെ. കെ. ഗോവിന്ദൻ കുട്ടി മാസ്റ്റർ, ഇ. സി. ബാലൻ, കെ. എം. ശ്രീധരൻ, ഇ. കെ. അബൂബക്കർ മാസ്റ്റർ, ടി. എം. അമ്മദ്, ആർ. പി. രവീന്ദ്രൻ, കെ. പി. വിജയ എന്നിവർ സംസാരിച്ചു.
ധർണ്ണയ്ക്ക് മുമ്പ് കല്ലായി റോഡിലുള്ള MCC  ബാങ്ക് മുതൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വരെ ഉജ്ജ്വലമായ പ്രകടനവും നടന്നു. പ്രകടനത്തിലും ധർണ്ണയും സ്ത്രീകൾ  ഉൾപ്പെടെ മുന്നൂറിലധികം ആളുകൾ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സോമൻ ചാലിൽ സ്വാഗതം പറഞ്ഞു.