KOYILANDY DIARY

The Perfect News Portal

വായന ദിനത്തിൽ സരസ്വതി മണ്ഡപം സമർപ്പിച്ചു

വായന ദിനത്തിൽ സരസ്വതി മണ്ഡപ സമർപ്പിച്ചു. കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വായന ദിനത്തിൽ സരസ്വതി മണ്ഡപ സമർപ്പണം നടത്തി. ശ്രീ പിഷാരികാവ് ക്ഷേത്ര മേൽശാന്തി എൻ നാരായണ മൂസ്സത് പരിപാടി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പിടിഎ. പ്രസിഡണ്ട് കല്ലേരി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ശശി കമ്മട്ടേരി വായന ദിന സന്ദേശം നടത്തി. വിരുന്നു കണ്ടി കോച്ചപ്പന്റെ പുരയിൽ സോമൻ്റെ സ്‌മരണാർത്ഥം മകൻ വി.കെ ഷമീറാണ് സരസ്വതി മണ്ഡപം സമർപ്പിച്ചത്.
ഭാരതിയ വിദ്യാനികേതൻ ഉത്തര മേഖല സംയോജകൻ കെ. എം ഗംഗാധരൻ, കമലാക്ഷി ടീച്ചർ, മഞ്ജുഷ സജിത്ത്, വി കെ. രാമൻ, രാജീവൻ വി.എം എന്നിവർ സംസാരിച്ചു.ശില്പി സതീഷ് ബാബുവിനെ പൊന്നാട അണിയിച്ചു.
ചടങ്ങിനു ശേഷം നടന്ന സരസ്വതി പൂജയിലും വിദ്യാർച്ചനയിലും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു. ചടങ്ങുകൾക്ക് ഉപ്പാലക്കണ്ടി ക്ഷേത്ര മേൽശാന്തി നിജു നേതൃത്വം നൽകി. ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ. കെ മുരളി സ്വാഗതവും സിക്രട്ടറി ടി. എം രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Advertisements