KOYILANDY DIARY.COM

The Perfect News Portal

സജീഷ് ചികിത്സാ ധനസഹായം കൈമാറി

യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബ് മുത്തു ബസാർ നേതൃത്വത്തിൽ സമാഹരിച്ച സജീഷ് ചികിത്സാ സഹായ ഫണ്ട് കൈമാറി, ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 80,000 രൂപ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ചികിത്സാ സഹായ കമ്മറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ജുബീഷിന് കൈമാറി.

ചടങ്ങിൽ യുവധാര ഭാരവാഹികളായ ബബിത്ത് ലാൽ, വിനോദൻ, ഷീജിത്ത് എംഎം, നിജേഷ് പഞ്ചമി, നിജീഷ് പി.എം, മനോജ് എം.എം, പ്രനീത ടി.കെ, സോമശേഖരൻ പി.വി എന്നിവർ സംബന്ധിച്ചു. ജോഷി കെ. എം സ്വാഗതം പറഞ്ഞു.

Share news
error: Content is protected !!