KOYILANDY DIARY

The Perfect News Portal

കോന്നി മെഡിക്കൽ കോളജിൽ ശബരിമല വാർഡ് ആരംഭിച്ചു

കോന്നി: കോന്നി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ശബരിമല തീർഥാടകർക്കായി ഒരുക്കിയിട്ടുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല വാർഡിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. 30 ഓക്‌സിജൻ സംവിധാനമുള്ള ബെഡുകൾ കൂടാതെ, കോവിഡ് കേസുകൾ ഉളള സാഹചര്യത്തിൽ നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ഇവർക്കായി 30 ബെഡുള്ള പ്രത്യേക വാർഡ് ക്രമീകരിച്ചിട്ടുണ്ടെന്ന്‌ മന്ത്രി പറഞ്ഞു.
അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ  ശബരിമല വാർഡിന്റെ ക്രമീകരണങ്ങൾ വിലയിരുത്തി. മോണിറ്ററിങ്‌ ഐസിയു, ഇസിജി, അൾട്രാ സൗണ്ട് സ്‌കാൻ, ജീവൻ രക്ഷാ  മരുന്നുകൾ, ജീവൻ രക്ഷാ ഉപകരണങ്ങൾ, ലാബ് ടെസ്റ്റുകൾ എന്നിവ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ ഡോക്‌ട‌ർമാർ, സ്റ്റാഫ് നഴ്‌സുമാർ, പാരാ മെഡിക്കൽ വിഭാഗം, അറ്റൻഡർമാർ  എന്നിവരടക്കമുള്ളവരുടെ 24 മണിക്കൂർ സേവനവും ഉറപ്പു വരുത്തും.
Advertisements
പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിജി സജി, പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി, വൈസ് പ്രിൻസിപ്പൽ ഡോ. സെസി ജോസ്, സൂപ്രണ്ട് ഡോ. സി വി രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.