KOYILANDY DIARY

The Perfect News Portal

ദേശീയപാതയോരത്തെ തകർന്ന് റോഡുകളും ഫുട്പ്പാത്തുകളും നവീകരിക്കണം

കൊയിലാണ്ടി: കൊയിലാണ്ടി ടൗണിൻ്റെ തെക്ക് ഭാഗത്തെ ദേശീയ പാതയയോരത്ത് റോഡുകൾ പൊട്ടി പൊളിഞ്ഞതും ഫുഡ്‌ പാത്ത് കാര്യക്ഷമമല്ലാത്തതും കാരണം ഇവിടങ്ങളിൽ കച്ചവടം ചെയ്യന്ന വ്യാപാരികൾ വർഷങ്ങായി ദുരിതം അനുഭവിക്കുകയാണ്. അതിലുപരി ഇരുചക്ര വാഹനയാത്രക്കാരും കാൽനട യാത്രക്കാരും വളരെ പ്രയാസപ്പെട്ടാണ് യാത്ര ചെയ്യുന്നത്.
ഈ പ്രശ്നത്തിന് ശാശ്വത പരിഹാരംകാണണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ എംഎൽഎ കാനത്തിൽ ജമീലയ്ക്ക് നിവേദനം നൽകി. കെ എംഎ പ്രസിഡണ്ട് കെ കെ നിയാസ്,  കെ പി രാജേഷ്, അശോകൻ ആതിര, സുരേഷ് ബാബു,  ഇസ്മായിൽ, സമദ് ബാദുഷ, മുഹമ്മദ്‌, മഹേഷ്‌ എന്നിവർ പങ്കെടുത്തു.