KOYILANDY DIARY

The Perfect News Portal

മണിപ്പൂർ കലാപം: പി കെ എസ് പ്രതിഷേധ ധർണ്ണ നടത്തി

കൊയിലാണ്ടി: പി.കെ.എസ് പ്രതിഷേധ ധർണ്ണ.. മണിപ്പൂരിലെ വംശീയ കലാപം അമർച്ച ചെയ്യാൻ ഒരുനടപടിയും സ്വീകരിക്കാത്ത കേന്ദ്രഭരണ കൂടത്തിന്റെ നിസ്സംഗതയിൽ പ്രതിഷേധിച്ച് പി കെ എസ് കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പൊതുയോഗം കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ ഷിജു മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു. പി കെ രാജേഷിന്റെ അധ്യക്ഷതവഹിച്ചു.

ഏരിയ സെക്രട്ടറി പി പി രാജീവൻ, വൈസ് പ്രസിഡണ്ടുമാരായ ടി വി ദാമോദരൻ, വി കെ രേഖ എന്നിവർ സംസാരിച്ചു. ടൗണിൽ നടന്ന പ്രകടനത്തിന് വി കെ രാജൻ, വി എം ബാബു, പി ടി സോമൻ, എൻ കെ രാജു, യു കെ പവിത്രൻ, ടി എം രജില തുടങ്ങിയവർ നേതൃത്വം നൽകി.