KOYILANDY DIARY

The Perfect News Portal

ജനശക്തി ലൈബ്രറിയിൽ വായന പക്ഷാചരണം

കൊയിലാണ്ടി: കൊല്ലം ജനശക്തി ലൈബ്രറിയിൽ നടന്ന വായന പക്ഷാചരണ സമാപനവും, ഐ.വി ദാസ് അനുസ്മരണവും, ബഷീർ പുസ്തകങ്ങളുടെ ചർച്ചയും സംഘടിപ്പിച്ചു. പരിപാടി  പി.കെ. രഘുനാഥ് (ലൈബ്രറി മേഖല സമിതി) ഉദ്ഘാടനം ചെയ്തു. ലൈബറി പ്രസിഡണ്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
കെ സി മോഹനൻ, രവി മാസ്റ്റർ, ആനന്ദവല്ലി, കെ.പി. ശശിധരൻ, പി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.  പരിപാടിയിൽ സെകട്ടറി രാജേന്ദ്രൻ സ്വാഗതവും, വനിത വേദി പ്രസിഡണ്ട് ശോഭന നന്ദിയും പറഞ്ഞു.
Advertisements