KOYILANDY DIARY

The Perfect News Portal

പയ്യോളി കടപ്പുറത്ത് കർക്കിടകവാവ് ബലിതർപ്പണം നടത്തുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായി

പയ്യോളി കടപ്പുറത്ത് കർക്കിടകവാവ് ബലിതർപ്പണം നടത്തുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 17ന് രാവിലെ അഞ്ച് മണി മുതൽ ബലികർമ്മങ്ങൾക്ക് തുടക്കംകുറിക്കും. പയ്യോളി ദീനദയാൽ ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ ഏർപ്പാടാക്കിയത്.
തർപ്പണത്തനുള്ള സാധനങ്ങൾ അവിടെനിന്ന് ലഭിക്കുമെന്ന് പ്രസിഡണ്ട് ഫൽഗുണൻ അറിയിച്ചു. മാഹി ശുചിത് ശാന്തിയുടെ മുഖ്യ ഖാർമ്മികത്വത്തിലാണ് ചടങ്ങുകൾക്ക് നേതൃത്വംവഹിക്കുക.
Advertisements