KOYILANDY DIARY

The Perfect News Portal

പോഷൻ മാഹ് 2023: പോഷകാഹാര പാചക മത്സരവും എക്സിബിഷനും സംഘടിപ്പിച്ചു

കോഴിക്കോട്: പോഷൻ മാഹ് 2023 പോഷകാഹാര പാചക മത്സരവും എക്സിബിഷനും സംഘടിപ്പിച്ചു. മേലടി ബ്ലോക്ക്‌ പഞ്ചായത്തും ഐസിഡിഎസ് മേലടി പ്രൊജക്റ്റും സംയുക്തമായാണ് പോഷൻ അഭിയാൻ – പരിപാടിയുടെ ഭാഗമായി എക്സിബിഷൻ സംഘടിപ്പിച്ചത്. മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ വെച്ച് നടന്ന പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ വൈസ് പ്രസിഡണ്ട് പ്രസന്ന അധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക്‌ മെമ്പർമാർ, ബ്ലോക്ക്‌ സെക്രട്ടറി ജോബി സാലസ്, ഐസിഡിഎസ് ജീവനക്കാർ, അങ്കണവാടി ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മേലടി ഐസിഡിഎസ് നു കീഴിലെ 130 അങ്കണവാടികൾ പങ്കെടുത്ത പോഷകാഹാര പാചകമത്സരം ജെ എച്ച് ഐ പ്രകാശൻ, ഷെഫ്. അബ്ദുൾ സക്കീർ എന്നിവർ വിധിനിർണയം നടത്തി. വിജയികൾക്ക് ബ്ലോക്ക്‌ പ്രസിഡണ്ട് സമ്മാന വിതരണം നടത്തി. സിഡിപിഒ രാജശ്രീ പി ടി സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ ശബ്നം സി കെ നന്ദിയും പറഞ്ഞു.