KOYILANDY DIARY

The Perfect News Portal

വെള്ളക്കെട്ടില്‍ വീണ് മരിച്ച 15 കാരൻ്റെ അവയവങ്ങള്‍ ദാനം ചെയ്ത് മാതാപിതാക്കള്‍

വെള്ളക്കെട്ടില്‍ വീണ് മരിച്ച 15 കാരൻ്റെ അവയവങ്ങള്‍ ദാനം ചെയ്ത് മാതാപിതാക്കള്‍. കഴിഞ്ഞ 31ന് വയനാട്ടിലെ ചൂരമലയിലെ കാട്ടപ്പാടി പുഴയില്‍ വെച്ചായിരുന്നു തൃശ്ശൂര്‍ സ്വദേശി ഡോണ്‍ ഗ്രേഷ്വസ് (15) അപകടത്തിൽ പെട്ടത്.

തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടയാണ് ഇന്ന് രാവിലെയോടെ ഡോണ്‍ ഗ്രേഷ്യസിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടര്‍ന്ന് ഡോണ്‍ ഗ്രേഷ്യസിൻ്റെ അവയവങ്ങള്‍ ദാനം ചെയ്യുകയായിരുന്നു. കരള്‍, വൃക്കകള്‍ എന്നിവയാണ് ദാനം ചെയ്തത്.