KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യൻ റെയിൽവേയിൽ ട്രെയിൻ മാനേജറാകാൻ അവസരം: 2750 ഒഴിവുകൾ

.

ബിരുദമുള്ളവർക്ക് ഇന്ത്യൻ റെയിൽവേയിൽ ട്രെയിൻ മാനേജറാകാൻ അവസരം. ആകെ 2750 ഒഴിവുകളാണുള്ളത്. കേരളമുൾപ്പെടുന്ന തിരുവനന്തപുരം ആർആർബിയുടെ കീഴിൽ 21 ഒഴിവുകളാണുള്ളത്. യോഗ്യരായവർക്ക് നവംബർ ആറുവരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

 

അം​ഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവരാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 18നും 33നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. നിയമനം 29, 200 രൂപ അടിസ്ഥാന ശമ്പളമായുള്ള സ്കെയിലിൽ ആയിരിക്കും. വ്യത്യസ്ത അലവൻസുകളും മെഡിക്കൽ സൗകര്യം തുടങ്ങിയ വിവിധ ആനുകൂല്യങ്ങളും ഉണ്ട്. മാസ ശമ്പളമായി തുടക്കത്തിൽ 50,000 രൂപ വരെ പ്രതീക്ഷിക്കാം. ട്രെയിൻ മാനേജർ ട്രാഫിക് റണ്ണിങ് സ്റ്റാഫ് ആണ്. അതിനാൽ റണ്ണിങ് അലവൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വേറെയും ലഭിക്കും.

 

യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾ rrb.help@csc.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന രണ്ടു ഘട്ടങ്ങളായുള്ള പരീക്ഷയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഇത് രണ്ടും കമ്പ്യൂട്ടറധിഷ്ഠിത മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും.

Share news