KOYILANDY DIARY

The Perfect News Portal

പെരുവട്ടൂരിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു

കൊയിലാണ്ടി: പെരുവട്ടൂരിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കുന്നോത്ത് മുക്ക് സ്വദേശിയായ മലയിൽ മീത്തൽ രാഘവൻ (64) ആണ് മരണപ്പെട്ടത്. ബൈക്ക് ഓടിച്ച അരിക്കുളം കുരുടിമുക്ക് സ്വദേശിയായ യുവാവിന് ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച രാഘവൻ പെരുവട്ടൂർ മുക്കിലുള്ള സ്ഥാപനത്തിൽ ജോലിക്കായി ബസ്സിറങ്ങി നടക്കുന്നതിനിടിയിൽ പിറകിൽ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. KL 56 R 8134 നമ്പർ ബൈക്കാണ് അപകടം ഉണ്ടാക്കിയത്.
ഉടൻതന്നെ നാട്ടുകാർ ഓടിക്കൂടി കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡ്രൈനേജിനകത്ത് വീണ ഇയാളെ ഏറെ നേരം പണിപ്പെട്ടാണ് പുറത്തെടുത്തത്. തലക്കും ഇടത് കാലിനുമാണ് മാരാകമായ പരിക്കേറ്റത്. മൃതദേഹം ഇകൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: നാരായണി. മക്കൾ: രാജേഷ്, രഞ്ജിനി. മരുമകൾ: ബിനി.
Advertisements