KOYILANDY DIARY

The Perfect News Portal

സ്കൂൾ വാഹന ഡ്രൈവർമാർക്ക് “കരുതൽ” ബോധവൽക്കരണ ക്ലാസ്

കൊയിലാണ്ടി: സ്കൂൾ വാഹന ഡ്രൈവർമാർക്ക് “കരുതൽ” ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോതമംഗലം ഗവ: എൽ.പി സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിലാണ് കൊയിലാണ്ടിയിലെ മുഴുവൻ സ്കൂൾ വാഹന ഡ്രൈവർമാർക്കും “കരുതൽ” എന്ന പേരിൽ ബോധവൽക്കരണ ക്ലാസ് നടത്തിയത്. കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജു ഉദ്ഘാടനം ചെയ്തു.

പി.ടി. എ പ്രസിഡണ്ട് പി.എം ബിജു  അദ്ധ്യക്ഷത വഹിച്ചു.  ബോധവൽക്കരണ ക്ലാസ്സ് അസി: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ [RTO Enforcement, Kozhikode] പ്രജീഷ്. T യും, ഫസ്റ്റ് എയ്ഡുമായി ബന്ധപ്പെട്ട് ഡോ. അഫ്താബും (കമ്യൂണിറ്റി മെഡിസിൻ) ക്ലാസ് നയിച്ചു. നിരവധി സ്കൂൾ വാഹന ഡ്രൈവർമാരുടെ പങ്കാളിത്തം കൊണ്ട് ബോധവൽക്കരണ ക്ലാസ് ശ്രദ്ധേയമായി. ഹെഡ് മാസ്റ്റർ പ്രമോദ് കുമാർ സ്വാഗതവും ജിൻസി ടീച്ചർ നന്ദിയും പറഞ്ഞു.

Advertisements

Fatal error: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents() #1 [internal function]: wfWAFStorageFile->saveConfig() #2 {main} thrown in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34