KOYILANDY DIARY

The Perfect News Portal

ഉത്രാട നാളിൽ സേവാഭാരതിയുടെ ഓണസദ്യ

 കൊയിലാണ്ടി: ഉത്രാട നാളിൽ സേവാഭാരതിയുടെ ഓണസദ്യ. കഴിഞ്ഞ മൂന്നു വർഷമായി നടത്തി വരുന്ന തെരുവോര – ആശുപത്രി അന്നദാനത്തിൻ്റെ ഭാഗമായി താലൂക്ക് ആശുപത്രിയിലും തെരുവോരത്തും ഓണസദ്യ നടത്തി. കൊയിലാണ്ടിയെ വിശപ്പുരഹിത നഗരമാക്കുക എന്നതാണ് സേവാഭാരതി ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
സേവാഭാരതി പ്രസിഡണ്ട് വി. എം. മോഹനൻ, സിക്രട്ടറി കെ. എം. രജി, മോഹനൻ കല്ലേരി തുടങ്ങിയവർ നേത്യത്വം നൽകി. തെരുവോരത്ത് 100 പേർക്കും ആശുപത്രിയിൽ 300 പേർക്കും ഭക്ഷണം നൽകി.