KOYILANDY DIARY

The Perfect News Portal

നവോദയ ആറാം ക്ലാസ് പ്രവേശനം. അപേക്ഷിക്കാം ഓഗസ്റ്റ് 10 വരെ

ജവഹർ നവോദയ വിദ്യാലയങ്ങളിൽ അടുത്ത അധ്യയനവർഷം ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 10 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. അപേക്ഷാഫീയില്ല. അംഗീകൃത സ്കൂളിൽ 3, 4 ക്ലാസുകളിൽ പഠിച്ച്, ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികളായിരിക്കണം.
നേരത്തേ അഞ്ചാം ക്ലാസ് ജയിച്ചവരും രണ്ടാം ചാൻസിൽ ജയിക്കുന്നവരും അപേക്ഷിക്കേണ്ട. അംഗീകൃത ഓപ്പൺ സ്കൂളുകാർ ‘ബി’ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 6 മുതൽ 12 വരെ ക്ലാസുകളിലേക്കു സിബിഎസ്‌ഇ സിലബസ് അനുസരിച്ചാണു പഠനം.
Advertisements
FOR COACHING CONTACT
JAYASURYA ACADEMY
Kozhikode.
Phone : 9349 9349 50
Koyilandy.
Phone : 9387 112 511
Pallur (Mahe)
Phone : 9400 523 966
Online Tuition Available