എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ – മെഗാ ക്വിസ് സംഘടിപ്പിച്ചു
.
കൊയിലാണ്ടി: സംസ്കാര സാഹിതി കൊയിലാണ്ടി മണ്ഡലത്തിൻ്റെ
ആഭിമുഖ്യത്തിൽ വായന ദിനാചരണത്തിൽ മഹാത്മാ ഗാന്ധിയുടെ ആത്മകഥ “എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ” എന്ന കൃതിയെ ആസ്പദമാക്കി മെഗാ ക്വിസ് സംഘടിപ്പിച്ചു. കൃതിയുടെ നൂറാം വാർഷിക വേളയിൽ കൊയിലാണ്ടി പന്തലായനി ഗവ.റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വായന ദിനാചരണവും, മെഗാ ക്വിസും സംസ്കാര സാഹിതി ജില്ലാ ചെയർമാൻ കാവിൽ പി. മാധവൻ ഉദ്ഘാടനം ചെയ്തു. മണിമംഗലത്ത് സമീർബാബു അധ്യക്ഷത വഹിച്ചു.
.

.
ബീന പൂവ്വത്തിൽ, സാബു കീഴരിയൂർ, പി.കെ. അനിൽകുമാർ, വി.പി. നാസർ, സുനിൽകുമാർ തിക്കോടി എന്നിവർ സംസാരിച്ചു. ഡോ. പി.മോഹന കൃഷ്ണൻ കോഴിക്കോട് ക്വിസ് പ്രോഗ്രാമിൽ മോഡറേറ്ററായി.



