KOYILANDY DIARY.COM

The Perfect News Portal

ഇരിങ്ങത്ത് എം.എൽ.പി. സ്‌കൂളിൽ പുതിയ കെട്ടിട നിർമ്മാണത്തിന് കുറ്റിയടിക്കൽ ചടങ്ങ് നടത്തി

ഇരിങ്ങത്ത്: ഇരിങ്ങത്ത് എം.എൽ.പി. സ്‌കൂളിൽ പുതിയ കെട്ടിട നിർമ്മാണത്തിന് തുടക്കം കുറിച്ച് കൊണ്ട് കുറ്റിയടിക്കൽ ചടങ്ങ് നടത്തി. തുറയൂർ പഞ്ചായത്ത് പ്രസിഡണ്ട് അസീഫ പടന്നയിൽ ഉദ്‌ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ജിഷ മാടായി, പ്രധാനാധ്യാപകൻ എം.കെ. രതീഷ്ബാബു,
പിടിഎ പ്രസിഡണ്ട് പി.കെ അബ്‌ദുറഹ്മാൻ, ഫൈസൽ ആയനോത്ത്, വള്ളിൽ പ്രഭാകരൻ, അലി അയനോത്ത്, നാസർ കൊയമ്പ്രത്ത്, കെ.പി. അബ്‌ദുറഹിമാൻ, ഐ.എം. കലേഷ്, എം.വി. അബ്ദുള്ള, കേളപ്പൻ കാർത്തിക, കെ. നാസിബ് എന്നിവർ സംസാരിച്ചു. ആധുനിക സംവിധാനങ്ങളോട് കൂടിയ പുതിയ കെട്ടിടം ഈ അധ്യയന വർഷത്തോട് കൂടി തന്നെ നിർമ്മാണം പൂർത്തിയാക്കും.
Share news