KOYILANDY DIARY.COM

The Perfect News Portal

കണ്ണോത്ത് കുടുംബ സംഗമവും എം.എൽ.എയെ ആദരിക്കലും നടത്തി

.
കൊയിലാണ്ടി: കണ്ണോത്ത് കുടുംബ സംഗമവും എം.എൽ.എയെ ആദരിക്കലും നടത്തി. രാഷ്ട്രീയ ഭിന്നതകൾ മറന്ന് അവർ ഒന്നിച്ചു. ​മുതിർന്ന കുടുംബാംഗമായ അനന്തരാമൻ കിടാവ് ഉദ്ഘാടനം നിർവ്വഹിച്ചു. ഇ.കെ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബത്തിലെ ഇളമുറക്കാരനായ എംഎൽഎയെ അനുമോദിക്കാൻ, സാമൂഹിക – സാംസ്കാരിക – രാഷ്ട്രീയ രംഗത്ത് തനതായ ഒരു സംഭാവന ചെയ്ത കണ്ണോത്ത് കുടുംബാംഗങ്ങൾ കൊയിലാണ്ടി എം.എൽ.എയായ പ്രവീൺ കുമാറിനെ അഭിനന്ദിക്കാനും ആദരവ് നൽകാനുമായി ഒത്തുചേർന്നത്. സ്വാതന്ത്ര്യ സമര കാലഘട്ടം മുതൽ രാഷ്ട്രീയ രംഗത്തും, കലാസാംസ്കാരിക രംഗത്തും ഈ കുടുംബം സജീവമായിരുന്നു.
കോൺഗ്രസ്സുകാരും, സോഷ്യലിസ്റ്റുകളും, ബിജെപിക്കാരുമായി അവർ ഭിന്നപ്പെട്ടെങ്കിലും നാടിന്റെയും കുടുംബത്തിന്റെയും നന്മകൾക്കായി അവർ ഒരുമിച്ചു. സ്കൂളുകൾ സ്ഥാപിച്ചും നാടക ഗ്രൂപ്പുകൾ സംഘടിപ്പിച്ചും, വിദ്യാഭ്യാസ – സാമൂഹിക – സാംസ്കാരിക – രാഷ്ട്രീയ രംഗങ്ങളിൽ നിസ്വാർത്ഥമായി പ്രവർത്തിച്ച പൂർവ്വികരുടെ ഓർമ്മകൾ പുതുക്കുന്നതും, പുതിയ എംഎൽഎ യെ പൂർവ്വ സൂരികളുടെ “ലെഗസി” ഓർമ്മിപ്പിക്കുന്നതുമായിരുന്നു പ്രസംഗങ്ങളേറെയും.  
 ഭാനുമതി അമ്മ നിലവിളക്ക് കൊളുത്തി ഭദ്രദീപം തെളിയിച്ചു. വായനാരി വിനോദ് സ്വാഗതമാശംസിച്ച യോഗത്തിൽ, ഇ.കെ. ശ്രീനിവാസൻ, മേജർ ശിവദാസൻ, വിമല വായനാരി, ശ്രീകുമാർ, ഡോ: ഒ. വാസവൻ, സി. കെ അശോകൻ, മുരളി കാന്തോളി, വിജയരാഘവൻ ചേലിയ, രജീന്ദർ മോവർകണ്ടി, ഗിരീഷൻ മാവുള്ളി, ബിജുലാൽ പാറമ്പത്ത്, ദിനോജ് പഞാട്ട്, ദിലീഷ് കണ്ണോത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അഡ്വ. പ്രവീൺ കുമാർ മറുപടി പ്രസംഗം നടത്തി. അഡ്വ. ജി. അനില്‍ നന്ദി പറഞ്ഞു.
Share news