KOYILANDY DIARY.COM

The Perfect News Portal

കാഷ്വൽ സ്വീപ്പർ നിയമനം

.
കോഴിക്കോട്: കെ.എ.പി. ആറാം ബറ്റാലിയനിൽ കുടുംബശ്രീ മുഖേന കാഷ്വൽ സ്വീപ്പർമാരെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 22-ന് രാവിലെ 11 ന് നാദാപുരം പഞ്ചായത്തിലെ കെ.എ.പി. ആറാം ബറ്റാലിയൻ നാദാപുരം പോലീസ് ബാരക്കിൽ വെച്ച് നടക്കും. 59 ദിവസത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് എന്നിവ സഹിതം സെക്യൂരിറ്റി സെലക്ഷൻ ബോർഡ് അംഗങ്ങൾക്ക് മുമ്പാകെ നേരിട്ട് ഹാജരായി കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്.
Share news