കന്നൂരിൽ വർക്ക് ഷോപ്പിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു
.
കൊയിലാണ്ടി: കന്നൂരിൽ വർക്ക് ഷോപ്പിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു. കാർ പൂർണമായും ഷോപ്പിന് ഉൾവശവും അനുബന്ധ ഉപകരണങ്ങളും തീപിടുത്തത്തിൽ കത്തി നശിച്ചു. അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ട മാരുതി Eeco കാറിനാണ് തീ പിടിച്ചത്. ഇന്ന് രാവിലെ 9:30 യോടു കൂടിയാണ് സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും തീയണച്ച് കൂടുതൽ അപകടങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ എസ്എഫ്ആർഒ ബിജു കെ പി, എഫ്ആർഒ മാരായ രതീഷ് കെ എൻ, ജിനീഷ് കുമാർ പി കെ, നിധി പ്രസാദ് ഇ എം, ലിനീഷ് എം, അനസ്, രജിലേഷ് സിഎം, സുജിത്ത് എസ് പി, ഹോംഗാർഡുമാരായ പ്രതീഷ് ടി, സുധീഷ് സി കെ, റിജേഷ് ആർ ഐ എന്നിവർ തീയണക്കുന്നതിൽ ഏർപ്പെട്ടു.



