KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിൽ ഒരാൾ മരിച്ചു. 3 പേരെ കാണാതായി

 

മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിൽ ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ നടത്തിയ തിരച്ചിലിൽ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഒഴുക്കിൽപ്പെട്ട് മൂന്നു പേരെ കാണാനില്ല. പൂക്കോട്ടുംപാടം ചോക്കാടുണ്ടായ മലവെള്ളപ്പാച്ചിൽ യുവാക്കളടക്കം നാല് പേർ ഒഴുക്കിൽപ്പെട്ടിരുന്നു. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. മരിച്ചയാൾ ഇവരുടെ കൂടെ വന്ന ആളല്ല. കാണാതായ മൂന്ന് പേർക്കായുള്ള രക്ഷാപ്രവർത്തനം നിലമ്പൂരിൽ നിന്നുള്ള അഗ്നിരക്ഷായുടെ നേതൃത്വത്തിൽ തുടരുകയാണ്.

അതേസമയം, ഇടുക്കി വട്ടവടയിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. ഒരു യുവതിയെ ​ഗുരുതര പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. കാണാതായ മൂന്ന് പേർക്കായുള്ള രക്ഷാപ്രവർത്തനം നിലമ്പൂരിൽ നിന്നുള്ള അഗ്നിരക്ഷായുടെ നേതൃത്വത്തിൽ തുടരുകയാണ്.

Share news