KOYILANDY DIARY.COM

The Perfect News Portal

പത്താം ക്ലാസ് പാസായവരാണോ? ഗുരുവായൂർ ദേവസ്വത്തിൽ ഫോട്ടോഗ്രാഫർ ആകാം

.

​ഗുരുവായൂർ ദേവസ്വം ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ ജോലി നേടാൻ അവസരം. രണ്ട് ഒഴിവുകളാണുള്ളത്. താൽക്കാലിക നിയമനമാണ്. പത്താംക്ലാസ് പാസായവർക്കാണ് അവസരം. പ്രതിദിനം 1000 രൂപയാണ് വേതനമായി ലഭിക്കുന്നത്. ഫോട്ടോഗ്രാഫിയിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും കംപ്യുട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. സ്വന്തമായി ഹൈ റെസല്യൂഷൻ ഡിജിറ്റൽ ക്യാമറ ഉള്ളവർക്ക് മുൻ​ഗണന ലഭിക്കും.

 

​യോഗ്യത

01.01.2026-ൽ 50 വയസ് കവിയാത്തവരാണ് അപേക്ഷിക്കേണ്ടത്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി, വയസ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഹാജരാകണം.

 

സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി കൂടിക്കാഴ്‌ച സമയത്തിന് 1 മണിക്കൂർ മുൻപ് (രാവിലെ 9.00 മണിക്ക്) എത്തിച്ചേരേണ്ടതാണ്. വൈകി വരുന്നവരെ പരിഗണിക്കുന്നതല്ല.

Share news