എം.കുട്ടികൃഷ്ണൻ കെട്ട കാലത്തോട് കലഹിച്ച വ്യക്തിത്വം
.
പയ്യോളി: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനും, സാഹിത്യ അക്കാദമി സെക്രട്ടറിയുമായിരുന്ന എം.കുട്ടികൃഷ്ണൻ മാസ്റ്റർ അനുസ്മരണം പള്ളിക്കര ചേതന വായനശാല പരിസരത്ത് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ ഫൈസൽ ഉദ്ഘാടനം നിർവഹിച്ചു. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി അനുസ്മരണ പ്രഭാഷണം നടത്തി. എം.കെ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
.

.
ലാളിത്യവും നന്മയും മുറുകെ പിടിച്ച്, വാക്ക് വാളായും, അക്ഷരം അഗ്നിയുമാക്കി കെട്ട കാലത്തോട് പ്രതികരിച്ച വ്യക്തിയായിരുന്നു കുട്ടികൃഷ്ണൻ മാസ്റ്ററെന്ന് അദ്ദേഹം പറഞ്ഞു. മഹാകവി ഉള്ളൂർ പുരസ്കാര ജേതാവ് പുഷ്പൻ തിക്കോടിയെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ പുതുക്കുടി ഹമീദ്, പി. ഗോവിന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ടി.എൻ.ബാലകൃഷ്ണൻ സ്വാഗതവും രജനി ടീച്ചർ നന്ദിയും പറഞ്ഞു.



