നേതാക്കളെ കള്ള കേസിൽ കുടുക്കാനുള്ള UDF ശ്രമം: സിപിഐഎം പ്രതിഷേധിച്ചു
.
കൊയിലാണ്ടി: സിപിഐഎം നേതാക്കളായ പിണറായിയെയും, പി.എ മുഹമ്മദ് റിയാസിനെയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്ന യുഡിഎഫ്. സർക്കാറിനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന പ്രകടനത്തിന് ജില്ലാ കമ്മറ്റി അംഗം അഡ്വ. എൽ. ജി. ലിജീഷ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. ബാബുരാജ്, കെ. ഷിജു, അഡ്വ. കെ. സത്യൻ, കെ.ടി. സിജേഷ്, ആർ.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.



