കൊയിലാണ്ടിയിൽ പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ
.
കൊയിലാണ്ടിയിൽ പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയായ ഹംദ് ഹൌസിൽ ആലിക്കുട്ടിയുടെ മകൻ ആഷിഖ് (53) ആണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലാണ് അറസ്റ്റിലായത്. കൊയിലാണ്ടി ബസ്സ്സ്റ്റാൻ്റിനു സമീപം മെയിൻ റോഡിൽ പ്രവർത്തിക്കുന്ന താജ് ഫൂട്ട് വേർ ഉടമയാണ് പ്രതി ആഷിഖ്. കസ്റ്റഡിയിലെടുത്ത പ്രതിയുടെ വൈദ്യ പരിശോധന പൂർത്തിയാക്കിയശേഷം ഉടനെ കോടതിയിൽ ഹജരാക്കും.




