ശക്തമായ കാറ്റിൽ ഫൈബർ വഞ്ചി പുലിമുട്ടിൽ ഇടിച്ചു തകർന്ന് വൻ നഷ്ടം
.
കൊയിലാണ്ടി: ശക്തമായ കാറ്റിൽ ഫൈബർ വഞ്ചി ഹാർബറിലെ പുലിമുട്ടിൽ ഇടിച്ചു തകർന്നു വൻ നാശനഷ്ടം. കാപ്പാട് കണ്ണൻ കടവ് പരിക്കണ്ടി പറമ്പിൽ പി.പി വൈശാഖിൻ്റെയും കാപ്പാട് ചെറിയ പുരയിൽ സി.പി. ഷാഫിയുടെയും ഉടമസ്ഥതയിലുള്ള കെ എൽ 07 എൻ എം 8407 എന്ന വഞ്ചിയാണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രി മത്സ്യ ബന്ധനം കഴിഞ്ഞു വരുമ്പോൾ ശക്തമായ കാറ്റിൽ ലക്ഷ്യം തെറ്റിയ വഞ്ചി പുലിമുട്ടിൽ ഇടിച്ചുകയറുകയായിരുന്നു. ഫൈബറും, എഞ്ചിനും തകർന്നു. ഹാർബറിലെ വെളിച്ച കുറവ് കാരണം പുലിമുട്ട് കാണാൻ കഴിയാത്തത് അപകടത്തിനു കാരണമായതായി മത്സ്യ തൊഴിലാളികൾ പറഞ്ഞു. ഏഴ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.




