KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ജൂലായ് 15 ന് മെഗാ തൊഴിൽ മേള 

കൊയിലാണ്ടിയിൽ ജൂലായ് 15 ന് മെഗാ തൊഴിൽ മേള. കൊയിലാണ്ടി നഗരസഭയും കേരള നോളജ് ഇക്കോണമി മിഷനും കുടുംബശ്രീ ജില്ലാ മിഷനും കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും സംയുക്തമായി ജൂലായ് 15 ശനിയാഴ്ച രാവിലെ 9 മണി മുതൽ 3 മണി വരെ കൊയിലാണ്ടി ടൗൺ ഹാളിൽ  തൊഴിൽ മേള സംഘടിപ്പിക്കുന്നു.
തൊഴിൽ സഭയുടെ ഭാഗമായി നടത്തുന്ന തൊഴിൽ മേളയിൽ 18 നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് വിവിധ മേഖലകളിലായി ആയിരത്തിൽ പരം ഒഴിവുകളിലേക്കായി അവസരമൊരുങ്ങുന്നു. തൊഴിൽ മേളയിൽ അമ്പതോളം കമ്പനികളും സ്ഥാപനങ്ങളും പങ്കെടുക്കുന്നു.
Advertisements
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള സർക്കാരിന്റെ DWMS  പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. സ്പോട്ട് രജിസ്ട്രേഷൻ ആവശ്യമുള്ള ഉദ്യോഗാർത്ഥികൾക്കും സൗകര്യം ലഭ്യമാണ്. തൊഴിൽ മേള ശനിയാഴ്ച രാവിലെ 10 മണിക്ക് നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്യും.