KOYILANDY DIARY

The Perfect News Portal

പ്രൗഢമായി മർകസ് മാലിക് ദീനാറിലെ സ്വാതന്ത്ര്യ ദിനാഘോഷം

കൊയിലാണ്ടി: രാജ്യത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് മർകസ് മാലിക് ദീനാർ പാറപ്പള്ളി. സ്വാതന്ത്ര്യം വിദ്യാഭ്യാസത്തിലൂടെ എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ സ്ഥാപനത്തിന്റെ എ ഒ ഇസ്സുദ്ധീൻ സഖാഫി പതാക ഉയർത്തി.
രാജ്യ സ്നേഹം വിശ്വാസത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണെന്ന് സന്ദേശ പ്രഭാഷണം നടത്തിക്കൊണ്ട് ഹാഫിള് അബൂബകർ സഖാഫി പന്നൂർ പറഞ്ഞു. ദേശീയ ഗാനാലാപനം, പ്രതിജ്ഞ തുടങ്ങി വിവിധ പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥി യൂണിയൻ അന്നബഇന്റെ കീഴിൽ നടന്നു. സ്ഥാപനത്തിലെ ഉസ്താദുമാരും പ്രാസ്ഥാനിക നേതാക്കളും സംബന്ധിച്ചു.