KOYILANDY DIARY

The Perfect News Portal

മണിപ്പൂർ കലാപം: എൽ.ഡി.എഫ് പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു

മണിപ്പൂർ കലാപം: എൽ.ഡി.എഫ് കൊയിലാണ്ടിയിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. കലാപത്തിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന സമീപനത്തിനെതിരെ സംസ്ഥാന വ്യാപകമായി LDF നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്‌മയുടെ ഭാഗമായി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൂട്ടായ്മ സംഘടപിച്ചത്. പരിപാടി എൽ.ജെ.ഡി നേതാവും ജില്ലാ. പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എം.പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം പി. വിശ്വൻ, എസ്. സുനിൽ മോഹൻ, സി. രമേശൻ, കബീർ സലാല എന്നിവർ സംസാരിച്ചു. പി. ബാബുരാജ്, കെ. ജീവാനന്ദൻ, എൻ. ശ്രീധരൻ, രാമചന്ദ്രൻ കുയ്യാണ്ടി എന്നിവർ നേതൃത്വം നൽകി. LDF മണ്ഡലം കൺവീനർ ഇ. കെ. അജിത്ത് സ്വാഗതം പറഞ്ഞു.
Advertisements