KOYILANDY DIARY

The Perfect News Portal

അറ്റകുറ്റപ്പണി; വെള്ളിയാഴ്ച നാലു ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: നിർമാണപ്രവൃത്തി നടക്കുന്നതിനാൽ തിരുവനന്തപുരം ഡിവിഷന്‌ കീഴിൽ ട്രെയിൻ നിയന്ത്രണം. നാല്‌ ട്രെയിനുകൾ വെള്ളിയാഴ്‌ച റദ്ദാക്കി. ഗുരുവായൂർ– ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ്‌ (16128) എട്ടുമുതൽ പത്തുവരെയും തുടർന്ന്‌ ഒന്നിടവിട്ട ദിവസങ്ങളിൽ 22 വരെയും ‌തുടർന്ന്‌ 23, 24, 28 , 29, 30, മെയ്‌ ഒന്ന്‌ തീയതികളിലും കോട്ടയം വഴിയാകും സർവീസ്‌ നടത്തുക. 

റദ്ദാക്കിയ ട്രെയിനുകൾ

● എറണാകുളം– കോട്ടയം പാസഞ്ചർ (06453), കോട്ടയം– എറണാകുളം പാസഞ്ചർ (06434),  ഷൊർണൂർ– എറണാകുളം ജങ്‌ഷൻ മെമു (06017), എറണാകുളം ജങ്‌ഷൻ– ഷൊർണൂർ മെമു (06018) എന്നിവ വെള്ളിയാഴ്‌ച റദ്ദാക്കി.

Advertisements

 

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

● ഗുരുവായൂർ– ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ്‌ (16128) വെള്ളിയാഴ്‌ച എറണാകുളത്തുനിന്നാകും പുറപ്പെടുക. 
● ഗുരുവായൂർ– തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്‌സ്‌പ്രസ്‌ (16341) വെള്ളിയാഴ്‌ച എറണാകുളത്തുനിന്നാകും പുറപ്പെടുക.
● എറണാകുളം– കാരയ്ക്കൽ എക്‌സ്‌പ്രസ്‌ (16188) ശനിയാഴ്‌ച പാലക്കാട്‌ നിന്നാകും പുറപ്പെടുക.
● ഗുരുവായൂർ– മധുര എക്‌സ്‌പ്രസ്‌ (16328) വെള്ളിയാഴ്‌ച എറണാകുളത്തുനിന്നാകും പുറപ്പെടുക.