മരളൂരിൽ ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാവിനെ അനുസ്മരിച്ചു
.
കൊയിലാണ്ടി: മരളൂരിൽ ഗാന്ധി ജയന്തി ദിനത്തിൽ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് തങ്കമണി ചൈത്രം, ബൂത്ത് പ്രസിഡണ്ട് രമേശൻ രനിതാലയം, തൈക്കണ്ടി സത്യനാഥൻ, പ്രേമൻ നൻമന, ജയഭാരതി കാരഞ്ചേരി, ടി.പി. രമ, എം. രാധാകൃഷ്ണൻ, കലേക്കാട്ട് രാജമണി ടീച്ചർ, അശോക് കുമാർ കുന്നോത്ത് എന്നിവർ നേതൃത്വം നൽകി.



