KOYILANDY DIARY

The Perfect News Portal

മഹാത്മ അയ്യൻകാളി ജയന്തി ദിനം ആചരിച്ചു

പി കെ എസ് കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കാട് ടൗണിൽ മഹാത്മ അയ്യൻകാളി ജയന്തി ദിനം ആചരിച്ചു. ഏരിയ പ്രസിഡണ്ട് പി കെ രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി സി ഐ ടി യു ഏരിയ സെക്രട്ടറി സി അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി പി രാജീവൻ, ജോ. സെക്രട്ടറിമാരായ വി എം ബാബു, പി ടി സോമൻ, വി കെ രാജൻ എന്നിവർ സംസാരിച്ചു.