KOYILANDY DIARY

The Perfect News Portal

മത്സ്യബന്ധനത്തിനു പോയ തോണിയിൽ നിന്നും കാണാതായ ആളെ രക്ഷപ്പെടുത്തി

കോഴിക്കോട് പുതിയാപ്പ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനു പോയ തോണിയിൽ നിന്നും കാണാതായ ആളെ ആറര മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി. ഇന്നലെ പുലർച്ചെ അണ്ണൈ വേളാങ്കണ്ണി എന്ന തോണിയിൽ 6 പേരുമായി മത്സ്യബന്ധനത്തിനുപോയ തിരുവനന്തപുരം സ്വദേശിയായ സ്റ്റീഫൻ (62) S/o. അപ്പുക്കുട്ടൻ കൊല്ലംകോട്, നീരോടി, എന്നയാളാണ് അപകടത്തിൽപ്പെട്ടത്. മത്സബന്ധനത്തനിടെ അബന്ധത്തിൽ കടലിൽ അകപ്പെടുകയായിരുന്നു.

കൂടെയുള്ള മറ്റ് 5 പേരും ഏറെ നേരം ശ്രമിച്ചിട്ടും കണ്ടെത്താനായില്ല. ആ സമയത്ത് ഇദ്ധേഹം സ്വയം നീന്തി രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയായിരുന്നു. തുടർന്ന് ആറര മണിക്കൂറിനുശേഷമാണ് ഇദ്ധേഹത്തെ രക്ഷപ്പെടുത്താൻ സാധിച്ചത്. അപ്പോഴേക്കും അവശനിലയിലായിരുന്നു. ഇയാൾ കടലിൽനിന്ന് നീന്തി വരുന്ന സമയത്ത് മറൈൻ എൻഫോഴ്സ് മെൻ്റും, ഫിഷറീസ് പോലീസ് ബോട്ടും, അണ്ണൈ വേളാങ്കണ്ണി ബോട്ടും നടത്തിയ തിരച്ചലിൽ കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞ് കൊയിലാണ്ടി ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു,

ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ ആരോഗ്യ നിലയിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർ ആറിയിച്ചു. ഫിഷറീസ് എൻഫോഴ്സ് മെന്റ് അസി. ഡയറക്ടർ സുനീർ എന്നവരുടെ മേൽനോട്ടത്തിൽ മറൈൻ എൻഫോഴ്സ്മെൻ്റ് സിപിഒ  ഷാജി കെകെ,  റസ്ക്യൂ ഗാർഡ് സുമേഷ്, ഹമിലേഷ്, മിഥുൻ, നിധീഷ്, റസ്ക്യൂ സ്കോഡിലുള്ള മിഥുൻ അമർനാഥ് എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

Advertisements