KOYILANDY DIARY

The Perfect News Portal

പ്രകൃതി വന്ദന ദിനത്തോടനുബന്ധിച്ച് മഹാവൃക്ഷത്തെ ആദരിച്ചു

മോപ്പയ്യൂർ: പ്രകൃതി വന്ദന ദിനത്തോടനുബന്ധിച്ച് മഹാവൃക്ഷത്തെ ആദരിച്ചു. കൊഴുക്കല്ലൂർ വെങ്ങിലേരി തറവാട്ടിൽ സംരക്ഷിച്ചു വരുന്ന വൃക്ഷ ശ്രേഷ്ഠനെയാണ് ആദരിച്ചത്. ഏകദേശം 30 മീറ്ററോളം ഉയരത്തിലും 4.5 മീറ്ററോളം കട വ്യാസത്തിലും സ്ഥിതി ചെയ്യുന്ന ഈ വൃക്ഷം നമ്മുടെ ജില്ലയിലെ തന്നെ ഏറ്റവും വലിയ വൃക്ഷങ്ങളിൽ ഒന്നാണ്. ജലാഭിഷേകം, ഹാരാർപ്പണം, പുഷ്പാർച്ചന എന്നീ ചടങ്ങുകൾ ആദരവിൻ്റെ ഭാഗമായി നടന്നു.
ഇത്തരം ചടങ്ങുകളുടെ ആവശ്യകതയെയും കാലിക പ്രസക്തിയെയും പറ്റി ഗോവിന്ദൻ മാസ്റ്റർ അരീക്കര സംസാരിച്ചു. കുഞ്ഞിരാമൻ കിടാവ് വെങ്ങിലേരി വൃക്ഷത്തിൻ്റെ ചരിത്ര പ്രാധാന്യത്തെപറ്റിയും  കാവുസംരക്ഷണ പ്രവർത്തനങ്ങളെ പറ്റിയും ലഘുവിവരണം നൽകി. വി. രാജഗോപാലൻ സ്വാഗതവും രാജീവൻ ആയടത്തിൽ നന്ദിയും പറഞ്ഞു. പരിസ്ഥിതി പ്രവർത്തകരും വെങ്ങിലേരി കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കാളികളായി.