KOYILANDY DIARY

The Perfect News Portal

കൊല്ലം ചോർച്ചപ്പാലത്തിനടുത്ത് ബൈപ്പാസ് നിർമ്മാണ കമ്പനിയുടെ ലോറി KSEB ലൈനും ജീവനാക്കാരനെയും വലിച്ച് താഴെയിട്ടു

KSEB ജീവനക്കാരൻ പോസ്റ്റിന് മുകളിൽ.. ഗാരേജ് താഴ്ത്താതെ വഗാഡിൻ്റെ ലോറി മുന്നോട്ട്.. ഒടുവിൽ ലൈനിൽ കുളത്തി ജീവനക്കാരനെയും പോസ്റ്റും വലിച്ച്  താഴെയിട്ടു. ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.. കൊല്ലം ചോർച്ചപ്പാലത്തിനടുത്ത് 11 കെ.വി. ലൈനിൽ ബൈപ്പാസ് നിർമ്മാണ കമ്പനി വഗാഡിൻ്റെ ടിപ്പർ ലോറിയാണ് അശ്രദ്ധകാരണം അപകടം ഉണ്ടാക്കിയത്.

പോസ്റ്റിന് മുകളിൽ ജോലി ചെയ്തുകൊണ്ടിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരൻ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. അൽപ്പം മുമ്പാണ് സംഭവം നടന്നത്. ഇതോടെ പ്രദേശമാകെ കൂരിരുട്ടിലായിരിക്കുകയാണ്. നഗരസഭയിലെ 9,10 വാർഡുകളിൽ വൈദ്യുതി പൂർണ്ണമായും നിലച്ചു. മണ്ണ് ഇറക്കുന്ന വാഗാഡിൻ്റെ വലിയ ടിപ്പർ ലോറിയാണ് ബേക്കിലേ ഗാരേജ് ഉയർത്തി യാത്ര തുടർന്ന് അപകടം വരുത്തിവെച്ചത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെയും കമ്പനിക്കെതിരെയും കേസെടുക്കണമെന്ന് നാട്ടുകാർ കൊയിലാണ്ടി ഡയറിയോട് പറഞ്ഞു.

ലോറിയോടൊപ്പം 11 കെ.വി ലൈനും പോസ്റ്റും ജീവനക്കാരനും ഇതോടെ നലംപതിക്കുകയായിരുന്നു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടം ഉണ്ടാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. നേരത്തെ ഇവിടെ ലോറി തട്ടിയതിൻ്റെ ഭാഗമായി ലൈൻ താഴ്ന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇത് പരിഹരിക്കാൻ മൂടാടി കെഎസ്.എ.ബി അധികൃതർ സ്ഥലത്തെത്തി പോസ്റ്റിന് മുകളിൽ കയറി ലൈൻ വലിച്ചു കെട്ടുമ്പോഴാണ് ലോറി അപകടം ഉണ്ടാക്കിയത്.

Advertisements

മണ്ണിറക്കാൻ വേണ്ടി ബേക്കിലേ ഗാരേജ് ഉയർത്തുകയും മണ്ണിറക്കിയശേഷം ഗാരേജ് താഴ്ത്താതെ ലോറി മുമ്പോട്ട് എടുക്കുകയുമായിരുന്നു. ഏറെ ദൂരം ഇങ്ങനെ സഞ്ചരിച്ചതായാണ് നാട്ടുകാർ പറയുന്നത്. ജീവനക്കാരൻ അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശമാകെ കൂരിരുട്ടിലായതോടെ നാട്ടുകാരാകെ ക്ഷുഭിതരായിരിക്കുകയാണ്.