KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഉപജില്ലാ കായിക മേളയിൽ കടുത്ത മത്സരം

കൊയിലാണ്ടി ഉപജില്ലാ കായിക മേളയിൽ കടുത്ത മത്സരം.. കൊയിലാണ്ടി: കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ച പന്ത്രണ്ടാമത് കൊയിലാണ്ടി ഉപജില്ല കായികമേളയിൽ വാശിയേറിയ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ജി.വി.എച്ച്.എസ്. കൊയിലാണ്ടിയും, യു.പി വിഭാഗത്തിൽ ചേമഞ്ചേരി യുപിയും, എൽ.പി. വിഭാഗത്തിൽ പെരുവട്ടൂർ എ.എൽ.പി.എസും മുന്നിട്ടു നിൽക്കുന്നു. മേള നാളെ സമാപിക്കും.
ഇന്നലെ ആരംഭിച്ച കൊയിലാണ്ടി സബ് ജില്ല കായിക മേളയിൽ 78 ഓളം സ്കൂളുകളിൽ നിന്നായി രണ്ടായിരത്തോളം കായിക താരങ്ങളാണ് മൂന്ന് ദിവസമായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്.  ഇന്നലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് മേള ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു.
Advertisements
പി വത്സല സ്വാഗതം പറഞ്ഞു. എ ഇ ഒ പിപി സുധ പതാക ഉയർത്തി. കൗൺസിലർ എ ലളിത, ജിജിഎച്ച്എസ്എസ് പ്രിൻസിപ്പൽ എ പി പ്രബിത്, ജിവിഎച്ച്എസ്എസ് കൊയിലാണ്ടി ഹെഡ്മിസ്ട്രസ് എംപി നിഷ, പി എം ബിജു, കോതമംഗലം ജി എൽ പി സ്കൂൾ എച്ച് എം പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.