KOYILANDY DIARY

The Perfect News Portal

ഗവ: നഴ്സസ് അസോസിയേഷൻ ലഹരി വിരുദ്ധ സന്ദേശ കലാ ജാഥ നടത്തി

കേരള ഗവ: നഴ്സസ് അസോസിയേഷൻ 65-ാംമത് സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചണാർത്ഥം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശ കലാ ജാഥ നടത്തി. രണ്ടാം ദിനമായ നവംബർ 9ന് 3 മണിക്ക് കൊയിലാണ്ടി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് ജാഥ ആരംഭിച്ചു. 4.30 ന് ബാലുശ്ശേരിയിൽ പര്യടനം നടത്തി വൈകീട്ട് 5.30ന് താമരശ്ശേരി ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.