KOYILANDY DIARY

The Perfect News Portal

കണ്ണൂരിൽ ലോറി ഡ്രൈവർ കൊല്ലപ്പെട്ട സംഭവം: 2 പേർ അറസ്റ്റിൽ

കണ്ണൂരിൽ ലോറി ഡ്രൈവർ കൊല്ലപ്പെട്ട സംഭവം: 2 പേർ അറസ്റ്റിൽ. കുറ്റ്യാടി സ്വദേശി അൽത്താഫ്, കതിരൂർ സ്വദേശി ഷബീർ എന്നിവരാണ് അറസ്റ്റിലായത്. കവർച്ചാ ശ്രമത്തിനിടെയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

പിടിയിലായ രണ്ട് പേരും നിരവധി കേസുകളിൽ പ്രതികളാണ്. പ്രതികൾ ജിൻ്റോ ലോറിയിൽ കിടന്നുറങ്ങുന്നതിനിടെ മോഷണത്തിന് ശ്രമിക്കുകയായിരുന്നു. ജിൻ്റോ എതിർക്കാൻ ശ്രമിച്ചപ്പോൾ ആയുധം ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.