KOYILANDY DIARY

The Perfect News Portal

മേലൂർ ഇടൂമ്മൽ രാമൻ മാസ്റ്റർ ലൈബ്രറി നേതൃത്വത്തിൽ പ്രഭാഷണപരമ്പര

കൊയിലാണ്ടി: മേലൂർ ഇടൂമ്മൽ രാമൻ മാസ്റ്റർ മെമ്മോറിയൽ ലൈബ്രറി & റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രഭാഷണപരമ്പര സംഘടിപ്പിച്ചു. ആദികാവ്യമായ രാമായണത്തെ കുറിച്ച് പ്രഭാഷണം നടത്തിക്കൊണ്ട് പ്രശസ്ത എഴുത്തുകാരനും ഗവേഷകനുമായ എം. ഹർഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കെ. എ. മോഹൻകുമാർ ചടങ്ങിൽ അധ്യക്ഷതവഹിച്ചു.

ചടങ്ങിൽവെച്ച് ഹർഷൻ മാസ്റ്റർ രചിച്ച രാമായണങ്ങളുടെ ലോകം എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ്  കെ.എ മോഹൻ കുമാറിന് കൈമാറി.  പുതുക്കുടി ശ്രീധരൻമാസ്റ്റർ, കെ. കെ. ചന്ദ്രശേഖരൻ, ടി. വേണുഗോപാലൻ എന്നിവർ സംസാരിച്ചു.

Advertisements