എൽ.ബി.എസ് സെന്റർ കോഴിക്കോട് കേന്ദ്രത്തിലേക്ക് കമ്പ്യൂട്ടർ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു
.
കമ്പ്യൂട്ടർ കോഴ്സുകൾ പഠിക്കാൻ ഇഷ്ടമല്ലാത്തവർ കുറവാണ്. കാരണം ദിനംപ്രതി സാങ്കേതിക മേഖലയുടെ വളർച്ചയാണ്. എന്നാൽ അത്തരത്തിൽ കമ്പ്യൂട്ടർ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട് കേന്ദ്രത്തിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബിരുദധാരികൾക്ക് പി.ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനും, പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ-സോഫ്റ്റ്വെയർ എന്നീ കോഴ്സുകളിലാണ് അപേക്ഷ നടക്കുന്നത്. കൂടാതെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്വർക്കിങ്.

എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കായി ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്സുകളിലേക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാവുന്ന വെബ്സൈറ്റ് – lbscentre.kerala.gov.in/services/courses
ഫോൺ നമ്പർ – 0494 2720250




