KOYILANDY DIARY

The Perfect News Portal

പാലക്കാട് ജനവാസമേഖലയില്‍ വീണ്ടും കുട്ടിയാന

പാലക്കാട്: കഞ്ചിക്കോട് ജനവാസമേഖലയില്‍ വീണ്ടും കുട്ടിയാന സാന്നിധ്യം. വല്ലടി ആരോഗ്യമല, വേലഞ്ചേരി മുരുക്കുത്തി മല മേഖലകളിലാണ് കുട്ടിയാനയെ കണ്ടത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി കുട്ടിയാന ഈ മേഖലയിലുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

ആനകൂട്ടത്തില്‍ നിന്നും കൂട്ടം തെറ്റിയ കുട്ടിയാനയാണ്. രണ്ടരവയസ്സുള്ള കുട്ടിയാനയുടെ അമ്മയാന ചരിഞ്ഞിരിക്കാമെന്നാണ് വനംവകുപ്പിന്റെ നിഗമനം. പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത നിലയിലാണ് കുട്ടിക്കൊമ്പന്റെ സഞ്ചാരമെങ്കിലും അത് ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടായിരിക്കാം എന്ന് നാട്ടുകാര്‍  പറഞ്ഞു.