KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ യുവതി മരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ യുവതി മരിച്ചു. അരങ്ങാടത്ത് സ്വദേശി ആലുള്ളകണ്ടിയില്‍ ഇന്ദിര (46) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് കുറുവങ്ങാട് പള്ളിയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്.

Advertisements

ഇന്ദിര സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇന്ദിരയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ബൈക്ക് ഓടിച്ചിരുന്ന ഇന്ദിരയുടെ ബന്ധുവിനു പരിക്കുണ്ട്. എഴുകുടിക്കല്‍ അംഗനവാടി ഹെല്‍പ്പറും പതിനേഴാം വാര്‍ഡ് എ.ഡി.എസ് അംഗവുമാണ് ഇന്ദിര. സംസ്‌കാരം: രാത്രി പത്തുമണിയോടെ നടക്കും. ഭര്‍ത്താവ്: ഗോപാലന്‍. മക്കള്‍: ആദര്‍ശ്, അശ്വന്ത്.