KOYILANDY DIARY

The Perfect News Portal

KSSPU ചേമഞ്ചേരി യൂണിറ്റ് കുടുംബസംഗമം

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍നേഴ്‌സ് യൂണിയന്‍ ചേമഞ്ചേരി യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. പൂക്കാട് എഫ്.എഫ്. ഹാളില്‍ നടന്ന സംഗമം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഒ.കെ. വാസു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ കെ.എസ്.ഇ.ബി എഞ്ചിനീയര്‍ എ.ജി. രാജേഷ് കുമാര്‍ ഊര്‍ജ സംരക്ഷണ ബോധവത്കരണ ക്ലാസ്സ് എടുത്തു.

ബ്ലോക്ക് പ്രസിഡ് എന്‍. കെ. കെ.മാരാര്‍, സംസ്ഥാന കൗണ്‍സിലര്‍ ഇ. ഗംഗാധരന്‍ നായര്‍, വി. പി. ബാലകൃഷ്ണന്‍, വി.എം. ലീല, ടി.നളിനി എന്നിവര്‍ സംസാരിച്ചു. പൂക്കാട് കലാലയത്തിന്റെ കീര്‍ത്തി മുദ്ര ലഭിച്ച എം.സി.മമ്മദ്‌കോയയെ  ചടങ്ങിൽ ആദരിക്കുകയും വി. രാജൻ്റെ രാഗഞ്ജലിയും യു.കെ. രാഘവൻ്റെ സ്വന്തം കവിതയുടെ ആലാപനവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *