KOYILANDY DIARY

The Perfect News Portal

PSC പരീക്ഷാർത്ഥികളുടെ കൂടെ വന്നവർക്ക് കൊയിലാണ്ടി ഫയർസ്റ്റേഷൻ വക ബോധവൽക്കരണ ക്ലാസ്സ്

കൊയിലാണ്ടി. പി.എസ്.സി.പരീക്ഷ എഴുതാൻ എത്തിയ പരീക്ഷാർത്ഥികളുടെ കുടെവന്നവർക്ക് കൊയിലാണ്ടി ഫയർസ്റ്റേഷൽ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.  ഇരിപ്പിടങ്ങൾ ഒരുക്കിയും, അഗ്നി രക്ഷാപ്രവർത്തനങ്ങളുടെ പ്രാഥമിക കാര്യങ്ങളപ്പറ്റി ബോധവാന്മാരാക്കിയും, ലഘുലേഖ വിതരണം ചെയ്തും വേറിട്ട മാതൃകയായിരിക്കുകയാണ് കൊയിലാണ്ടി ഫയർ സ്റ്റേഷൽ ജീവനക്കാർ.
പരിപാടിയിൽ പങ്കെടുത്തവർക്കും അതൊരു പുതിയ അനുഭവമായി മാറി.  അവർക്ക് വേണ്ട പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാൻ പ്രത്യേകം താൽപ്പര്യത്തോടെയാണ് ജീവനക്കാർ പ്രവർത്തിച്ചത്.  സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദൻ, ബിജേഷ്, ബിനീഷ്, വിജീഷ്, രാജീവ്, സത്യൻ, ബാലൻ, ശ്രീരാഗ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *