കൊയിലാണ്ടി സബ്ജില്ല ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്
.
കൊയിലാണ്ടി കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്ന സബ് ജില്ല ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് നഗരസഭ കൗൺസിലർ സി.കെ. ജയദേവൻ ഉദ്ഘാടനം ചെയ്തു. ജൂനിയർ വിഭാഗത്തിൽ ജിവി എച്ച്എസ്എസ് കൊയിലാണ്ടിയും സബ്ജൂനിയർ വിഭാഗത്തിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളും ജേതാക്കളായി. ഫൈനലിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തിയാണ് ജിവി എച്ച്എസ്എസ് കൊയിലാണ്ടി കിരീടം നേടിയത്.
.

,
കൊയിലാണ്ടി ജിവിഎച്ച്എസ്എസിനെ പരാജയപ്പെടുത്തിയാണ് തിരുവങ്ങൂർ എച്ച്.എസ്.എസ് ചാമ്പ്യൻമാരായത്. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ശ്രീലാൽ പെരുവട്ടൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ നവീന ബിജു, ഷിംന പി.പി. എന്നിവർ സംസാരിച്ചു. അജീഷ്, നേഹൽ എന്നിവർ മത്സരം നിയന്ത്രിച്ചു.



