KOYILANDY DIARY

The Perfect News Portal

കൊല്ലം- മന്ദമംഗലം കുളവക്കത്ത് പറമ്പിൽ കുടുംബ സംഗമം

കൊയിലാണ്ടി: കുടുംബ സംഗമം നടത്തി. കൊല്ലം- മന്ദമംഗലം കുളവക്കത്ത് പറമ്പിൽ കുടുംബ സംഗമം സംഘടിപ്പിച്ചത്. കൊല്ലം ചിറയ്ക്ക് സമീപം ലേക്ക് വ്യൂവിൽ നടന്ന പരിപാടിയിൽ കുടുംബത്തിലെ മുതിർന്ന കാരണവരായ കെ പി നാരായണൻ (80) ശാരദ കെ.പി. (88) രാധ കെ.പി (70) എന്നിവരെ ആദരിച്ചുകൊണ്ട് കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. എം. കെ. പ്രകാശൻ അദ്ധ്യക്ഷതവഹിച്ചു. 4 തലമുറയിൽപ്പെട്ട് 130 പേർ സംഗമത്തിൽ പങ്കെടുത്തു.
സ്റ്റാർ സിംഗർ ജൂനിയർ ഫെയിം പാർവ്വതി സമ്പത്ത് വിശിഷ്ടാതിഥിയായിരുന്നു. തുടർന്ന് രജിത രാജീവ് (അസിസ്റ്റൻ്റ് പ്രൊജക്ട് ഓഫീസർ കണ്ണൂർ) മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് കുടുംബാഗങ്ങൾ നടത്തിയ കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി
ചടങ്ങിൽ കെ. പി അനീഷ് കുമാർ സ്വാഗതവും OTവിജയൻ നന്ദിയും പറഞ്ഞു .