KOYILANDY DIARY

The Perfect News Portal

കേരള ബാങ്ക് മെഗാ വായ്പ മേള സംഘടിപ്പിച്ചു

കൊയിലാണ്ടി: മെഗാ വായ്പ മേള സംഘടിപ്പിച്ചു. കേരള ബാങ്ക് കൊയിലാണ്ടി ഏരിയയിലെ കൊയിലാണ്ടി മെയിൻ ബ്രാഞ്ച്, കൊയിലാണ്ടി ഈവനിങ്ങ് ബ്രാഞ്ച്, എലത്തൂർ ബ്രാഞ്ച് എന്നിവ സംയുക്തമായാണ് മെഗാ വായ്പ മേള സംഘടിപ്പിച്ചത്. ഭവന, കാർഷിക, സംരംഭക, വനിത, പ്രവാസി വായ്പകളിലായി 250ൽ അധികം അപേക്ഷകർ പങ്കെടുത്ത മേളയിൽ 120 അപേക്ഷകർക്കായി 4.60 കോടി രൂപ വായ്പ അനുവദിച്ചു.
 കേരള ബാങ്കിൻ്റെ മൊബൈൽ ബാങ്കിങ്ങ് സേവനങ്ങളായ കെ.ബി പ്രൈം, കെ.ബി പ്രൈം പ്ലസ് എന്നിവ പരിചയപ്പെടുത്തുവാനും ഇടപാടുകാർക്ക് ഗൂഗിൾ പേ, പേ ടി.എം എന്നിവ വഴി യു.പി.ഐ സേവനം ലഭ്യമാക്കുന്നതിനായി പ്രത്യേകം കൗണ്ടറുകൾ മേളയിൽ സജ്ജമാക്കിയിരുന്നു.
കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന മേള നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഡയരക്ടർ ഇ. രമേഷ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജന: മാനേജർ റീന വായ്പ അനുമതി പത്രം വിതരണം ചെയ്തു. ഏരിയാ മാനേജർ പി.കെ. സുരേഷ്, സീനിയർ മാനേജർ ആശ, ബ്രാഞ്ച് മാനേജർമാരായ ടി. സന്തോഷ്, ഗാനലക്ഷ്മി, സന്തോഷ്, വായ്പ വിഭാഗം മാനേജർ ടി. ജീഷ്മ എന്നിവർ സംസാരിച്ചു.