KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി അനുസ്മരണം സംഘടിപ്പിച്ചു.   

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി അനുസ്മരണം സംഘടിപ്പിച്ചു.
പുഷ്പാർച്ചനയോടുകൂടിയാണ് അനുസ്മരണ ചടങ്ങ് തുടങ്ങിയത്. പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. വി. രാജൻ  ഉദ്ഘാടനം ചെയ്തു. പി. കെ. ഭരതൻ അധ്യക്ഷത വഹിച്ചു.    വയോജന വേദി കൺവീനർ കെ.ടി. ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി.
ചേനോത്ത് ഭാസ്കരൻ, പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡണ്ട് അയ്യങ്കാളിയെ അനുസ്മരിച്ചുകൊണ്ടുള്ള നാടൻപാട്ട് കെ. കെ. രാജീവൻ അവതരിപ്പിച്ചു. മുചുകുന്ന് ഭാസ്കരൻ സ്വാഗതവും ദീപ എം.പി. നന്ദിയും പറഞ്ഞു.
Advertisements