KOYILANDY DIARY

The Perfect News Portal

മുത്താമ്പി ടൗൺ കേന്ദ്രീകരിച്ച് ആരോഗ്യ പ്രവർത്തകരുടെ പരിശോധന

കൊയിലാണ്ടി: മുത്താമ്പി ടൗൺ കേന്ദ്രീകരിച്ച് ആരോഗ്യ പ്രവർത്തകരുടെ പരിശോധന.. കൊയിലാണ്ടി നഗരസഭയിലെ പൊതുജനാരോഗ്യ വിഭാഗം നടേരി സെക്ഷനിലെ മുത്താമ്പി ടൗൺ കേന്ദ്രീകരിച്ച് വലിച്ചെറിയൽ മുക്ത പരിസരം എന്ന അജണ്ടയെ മുൻനിർത്തി കടകളും പരിസരവും പരിശോധിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
വാർഡ് കൗൺസിലർമാരായ കെ എ ഇന്ദിര, എൻ.എസ് വിഷ്ണു, ആർ.കെ കുമാരൻ എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി. അരിക്കുളം FHC യിലെ Hl മുജീബ് റഹ്മാൻ, JHI പ്രീത എന്നിവർ ജലപരിശോധന, പാചക തൊഴിലാളികളുടെ ഹെൽത്ത് കാർഡ്, ഭക്ഷണ ശുചിത്വം എന്നിവയെപ്പറ്റി ബോധവത്കരണം നൽകി.
Advertisements
തുടർ നടപടികൾ ചെയ്യുന്നതിനുവേണ്ടി മുൻസിപ്പൽ ആരോഗ്യ വിഭാഗത്തെ അറിയിച്ചു. മാസ്സ് ക്ലീനിങ്ങ് പ്രവർത്തനത്തിൽ നടേരി ആശാവർക്കർമാർ, നഗരസഭ ശുചീകരണ തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ,
സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.