KOYILANDY DIARY

The Perfect News Portal

കെപിസിസി ഗോപാലൻ സ്മാരക മന്ദിര ഉദ്ഘാടനം

കൊയിലാണ്ടി: കെപിസിസി ഗോപാലൻ സ്മാരകം ഉദ്ഘാടനം ചെയ്തു. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും ദീർഘകാലം കെപിസിസി ഓഫീസ് സെക്രട്ടറിയുമായിരുന്ന കെപിസിസി ഗോപാലൻ്റെ  ജന്മനാടായ മുചുകുന്നിൽ നിർമ്മിച്ച സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ.
കെജി ട്രസ്റ്റ്‌ മാനേജിങ് ട്രസ്റ്റി വി. പി. ഭാസ്കരൻ അധ്യക്ഷനായി. ഡിസിസി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ, എൻ. സുബ്രഹ്മണ്യൻ, കെ. സി. അബു, പി. രത്നവല്ലി, രമേശ് കാവിൽ, കെ. സി. സജേഷ് ബാബു, പ്രകാശൻ നെല്ലിഠം, കെ. ടി. വിനോദ്, രൂപേഷ് കൂടത്തിൽ എന്നിവർ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിന് ചക്കോത്ത് കുഞ്ഞമ്മദ് ഒലീവയ, മെഡിക്കൽ വിദ്യാഭ്യാസത്തിൽ മികച്ച വിജയം നേടിയ കെസിപി അജയ് കൃഷ്ണൻ എന്നിവരെ ആദരിച്ചു.